രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ സ്‌കോറിനൊപ്പമെത്താന്‍ കേരളം പൊരുതുന്നു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ സ്‌കോറിനൊപ്പമെത്താന്‍ കേരളം പൊരുതുന്നു. രണ്ടാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തിട്ടുണ്ട്. രോഹന്‍ കുന്നുന്മേല്‍ അര്‍ദ്ധ സെഞ്ച്വറി നേടി. മുംബൈയുടെ ഒന്നാം ഇന്നിം?ഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിന് ഇനി 117 റണ്‍സ് കൂടെ വേണം.

മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിയും രോഹന്‍ കുന്നുന്മേലും കേരളത്തിനെ മുന്നോട്ട് നയിച്ചു. എങ്കിലും 56 റണ്‍സെടുത്ത രോഹന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ സച്ചിന്‍ ബേബി 26 റണ്‍സുമായും സഞ്ജു സാംസണ്‍ 19 റണ്‍സുമായും ക്രീസിലുണ്ട്.

ആദ്യ ദിനം മുംബൈ 251 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. രാവിലെ ഒന്നാം ഇന്നിം?ഗ്‌സ് ബാറ്റിം?ഗ് തുടങ്ങിയ കേരളത്തിനായി ഓപ്പണിം?ഗ് സഖ്യം ഭേദപ്പെട്ട തുടക്കം നല്‍കി. സ്‌കോര്‍ബോര്‍ഡ് 46ല്‍ നില്‍ക്കെ കേരളത്തിന് രണ്ട് വിക്കറ്റുകള്‍ വേ?ഗത്തില്‍ നഷ്ടമായി. കൃഷ്ണ പ്രസാദ് 21 റണ്‍സെടുത്തും രോഹന്‍ പ്രേം റണ്‍സെടുക്കാതെയും പുറത്തായി.

Top