കൊച്ചി: പി സി ജോര്‍ജ് എംഎല്‍എ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷമെന്ന് പേരിട്ടിരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ജൂണ്‍ മുപ്പതിന് നടക്കും.
കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പിരിച്ചുവിട്ടാണ് പിസി ജോര്‍ജ് കേരള ജനപക്ഷം രൂപീകരിക്കുന്നത്. ആദ്യപടിയായി 14 ജില്ലകളിലേയും പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ ചേര്‍ന്നു.
നോട്ട് അസാധുവാക്കലിന് എതിരെയാണ് പാര്‍ട്ടിയുടെ ആദ്യ സമരം. വിഷയാധിഷ്ഠിതമായി നിലപാടുകള്‍ സ്വീകരിക്കുമെന്നും മൂന്ന് മുന്നണികളോടും സമദൂര നിലപാടാകും സ്വീകരിക്കുകയെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് നാമധേയം ഇനി ഉപയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏറ്റവുമധികം അഴിമതിയും കൊള്ളരുതായ്മയും കാണിച്ചിട്ടുള്ളത് കേരളാ കോണ്‍ഗ്രസാണ്. ആ പേരുപോലും അറപ്പ് ഉണ്ടാക്കുന്നുവെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.