കോഴിക്കോട്: സർക്കാരിന്റെ മദ്യനയം എപ്രിൽ മാസത്തിനകം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. പുതിയ ബാറുകൾക്ക് അനുമതി നൽകുന്നതും പുതിയ മദ്യഷോപ്പുകൾ ആരംഭിക്കുന്ന കാര്യവും ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ല.
കുട്ടികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ സംസ്ഥാനത്ത് കേരള ലഹരി വര്‍ജന മിഷന്‍ എന്ന പേരില്‍ പദ്ധതി ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകും.പഞ്ചായത്ത് തലത്തില്‍ തന്നെ സമിതിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ സെന്ററുകള്‍ തുടങ്ങുമെന്നും മന്ത്രി രാമകൃഷ്ണന്‍ അറിയിച്ചു.
ലഹരിക്കെതിരായ ബോധവത്കരണവും നടപടികളും നിശ്ചിതകാലത്തേക്ക് മാത്രമുള്ളതല്ലെന്ന് മന്ത്രി പറഞ്ഞു. ഇതൊരു തുടര്‍പ്രക്രിയയാണ്. വരും കാലങ്ങളിലും ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു
മുഖ്യമന്ത്രിയാണ് പദ്ധതിയുടെ ചെയര്‍മാന്‍. എക്‌സൈസ് മന്ത്രി പദ്ധതിയില്‍ അംഗമായിരിക്കും. പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മാസം 28ന് മെഗാ ഷോ നടത്തും.