ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
മൃതദേഹം മറീന ബീച്ചിലേയ്ക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുന്‍പ് ചെന്നൈയിലെ രാജാജി ഹാളില്‍ എത്തിയാണ് കേരളത്തിന്റെ ആദരം നേതാക്കള്‍ അര്‍പ്പിച്ചത്.
കേരള നേതാക്കള്‍ സഞ്ചരിച്ച വിമാനത്തിന് ചെന്നൈയില്‍ ഇറങ്ങാന്‍ ആദ്യം അനുമതി ലഭിച്ചില്ല. രാഷ്ട്രപതിയുടെ വിമാനം സമയം വൈകി വന്നതിനാലാണിത്. പിന്നീട് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റൊരു വിമാനത്തിലാണ് കേരള നേതാക്കള്‍ ചെന്നൈയില്‍ ഇറങ്ങിയത്.