തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്. ആന്ധ്രയുടെ ഒന്നാമിന്നിങ്സ് സ്‌കോറായ 254 റണ്‍സിന് കേരളം ഒരു വിക്കറ്റിന് 176 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഒമ്പതു വിക്കറ്റുകളും ബാക്കിനില്‍ക്കെ എതിരാളികള്‍ക്കൊപ്പമെത്താന്‍ കേരളത്തിന് 78 റണ്‍സ് കൂടി മതി.
ഓപ്പണര്‍മാരായ ജലജ് സക്സേനയുടെയും (97) അരുണ്‍ കാര്‍ത്തികിന്റെയും (56) തകര്‍പ്പന്‍ ഇന്നിങ്സുകളാണ് കളിയില്‍ കേരളത്തിനു മുന്‍തൂക്കം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ അരുണ്‍- സക്സേന സഖ്യം 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 125 പന്തില്‍ എട്ടു ബൗണ്ടറികളടക്കം 56 റണ്‍സെടുത്ത അരുണിനെ പുറത്താക്കിയാണ് ആന്ധ്ര കളിയിലേക്കു തിരിച്ചുവന്നത്. 136 പന്തില്‍ ഒമ്പത് ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു സക്സേനയുടെ ഇന്നിങ്സ്.
നേരത്തേ മധ്യനിര ബാറ്റ്സ്മാന്‍ റിക്കി ഭൂയിയുടെ (109) സെഞ്ച്വറിയാണ് ആന്ധ്രയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നാലാമനായി ക്രീസിലെത്തിയ ഭൂയി 205 പന്തില്‍ 10 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെ അകമ്പടിയോടെയാണ് 109 റണ്‍സെടുത്തത്.