അടിയന്തര നിയമസഭാ സമ്മേളനം 31 ന്; ഗവര്‍ണറോട് ശുപാര്‍ശചെയ്യും

തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനം 31 ന് ചേരും. പട്ടികജാതി-പട്ടിക വര്‍ഗ സംവരണം നീട്ടുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്താനാണ് സമ്മേളനം ചേരുന്നത്.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി അന്തിമതീരുമാനമെടുക്കുന്നതിനായി ഇന്ന് മൂന്ന് മണിക്ക് പ്രത്യേക മന്ത്രിസഭായോഗം ചേരും.

പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെ സംവരണം 10 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തിരുന്നു. ഇതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി നിയമസഭാസമ്മേളനം വിളിച്ച് ചേര്‍ത്ത് അംഗീകാരം തേടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമസഭാസമ്മേളനം വിളിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം, നിയമസഭാസമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യും.

Top