തിരുവനന്തപുരം: നിയമാസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും ബഹളത്തില്‍. നിയമസഭ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി.
ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നെന്നാരോപിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യം ബഹളത്തില്‍ കലാശിക്കുകയും പ്രതിപക്ഷ പ്രതിഷേധത്തിലത്തെിക്കുകയുമായിരുന്നു. ചോദ്യോത്തരവേളയില്‍ വിഡി സതീശനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ടചോദ്യം ഉന്നയിച്ചത്. ഇതില്‍ അഴിമതി ഉണ്ടെന്നാണ് വിഡി സതീശന് ആരോപണം ഉന്നയിച്ചത്. ഇത്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരുന്നാല്‍ വികസനത്തിന് തടസ്സമാകുമെന്നാണ് എംഎം മണി മറുപടി നല്‍കിയത്.
എന്നാല്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയ ഏറ്റവും ശാസ്ത്രീയ അഴിമതി ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കേരള ചരിത്രത്തില്‍ ഇത്ര വലിയ അഴിമതി നടന്നിട്ടില്ലഎന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇതേ തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.