തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. ജൂലൈ ആദ്യവാരം വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. റമദാന്‍ പ്രമാണിച്ച് ജൂണ്‍ ആദ്യവാരം സഭാസമ്മേളനത്തിന് അവധി നല്‍കിയിട്ടുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച വന്‍ മുന്നേറ്റം സര്‍ക്കാരിനെതിരായ വികാരമാണെന്നും ജനവികാരം കണക്കിലെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യം പ്രതിപക്ഷം ശക്തമാക്കും.
പ്രളയവുമായി ബന്ധപ്പെട്ട അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്, കിഫ്ബി മസാല ബോണ്ട്, പെരിയ കൊലപാതകം തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് വിഷയങ്ങള്‍ നിരവധിയുണ്ട്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയും, അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ പരാജയവും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിമര്‍ശനങ്ങളെ നേരിടാനാകും ഇടത് മുന്നണിയുടെ ശ്രമം.