തിരുവനന്തപുരം: ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകള്‍ ക്രമീകരിക്കുന്നതില്‍ മാറ്റം വരുത്തും. എസ്സി,എസ്ടി സീറ്റുകളില്‍ അടക്കം വ്യാപക മാറ്റത്തിനാണ് സാധ്യത. മാത്രമല്ല വനിതാ സംവരണമുള്ള സീറ്റുകള്‍ ഇത്തവണ പുരുഷന്മാര് കൈക്കലാക്കും എന്ന വിവരവും പുറത്ത് വരുന്നുണ്ട്.
അതേസമയം തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ സ്ഥാനം വനിതകള്‍ക്കും സ്ത്രീകള്‍ ഭരിക്കുന്ന കൊച്ചി, കണ്ണൂര്‍, തൃശൂര്‍ കോര്‍പറേഷനുകളില്‍ പുരുഷന്മാര് ഭരണ സാരഥ്യം വഹിക്കും. കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളുടെയും മേയര്‍ കസേരയില്‍ വനിതകള്‍ എത്തും.
തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ അന്‍പത് ശതമാനം വരുന്ന വനിതാ സംവരണ സീറ്റുകളിലെല്ലാം അഞ്ച് വര്‍ഷ കാലാവധി തീരുന്ന മുറക്ക് മാറ്റം വരും. മുന്‍സിപ്പാലിറ്റി ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും സംവരണ സീറ്റുകള്‍ അപ്പാടെ മാറും.