തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍; വോട്ടര്‍പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും

vote

തിരുവനന്തപുരം: സംസ്ഥാനത്ത് തദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുതവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 17നു പ്രസിദ്ധീകരിക്കുന്ന പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിച്ചാകും പേര് ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും അവസരം നല്‍കുന്നത്.

തദ്ദേശ സഥാപനങ്ങളിലെ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി നവംബര്‍ 12നാണ് അവസാനിക്കുക. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി പുതുതായി 21 ലക്ഷത്തോളം അപേക്ഷകളാണ് കമ്മീഷന് ലഭിച്ചിരിക്കുന്നത്.

941 ഗ്രാമ പഞ്ചായത്തുകള്‍,152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപാലിറ്റികള്‍, ആറു മുനിസിപല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തില്‍ സെപ്റ്റംപറോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

Top