തിരുവനന്തപുരം: പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മെയ് നാലിനുശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ തോതനുസരിച്ച് സോണുകള്‍ തിരിക്കുന്നത് കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ്.21 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കേസും പോസിറ്റീവല്ലെങ്കില്‍ അത് ഗ്രീന്‍ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ഇളവുകളില്‍ തീരുമാനം എടുക്കാനാകില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നിയന്ത്രണം കൂട്ടാം, എന്നാല്‍ കുറയ്ക്കാന്‍ സാധിക്കില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ പുതിയ പട്ടിക പുറത്തിറക്കിയപ്പോള്‍ കേരളത്തില്‍ രണ്ട് ജില്ലകള്‍ റെഡ്സോണും രണ്ട് ജില്ലകള്‍ ഗ്രീന്‍സോണും ബാക്കി ജില്ലകള്‍ ഓറഞ്ച് സോണുമാണ്. എന്നാല്‍ കേരളത്തിന്റെ പട്ടിക പ്രകാരം നാല് റെഡ്സോണും ബാക്കി ഓറഞ്ച് സോണുമാണ്.