തിരുവനന്തപുരം: സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്ന തരത്തിൽ കോവിഡിന്‍റെ പുതിയ വക ഭേദങ്ങളെത്താമെന്ന് വൈറോളജി വിദഗ്ദർ. ഇതിനുള്ള സാധ്യതകൾ തള്ളാനാവില്ലെന്ന് രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റ് ഗഗൻദീപ് കാങ് പറഞ്ഞു. പോസ്റ്റ് കോവിഡ് പ്രത്യാഘാതങ്ങൾ ലോകത്ത് നിരവധി പേരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വാക്സിനുകൾക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും വൈറോളജി ഗവേഷകൻ ഡോ. ആൻഡേഴ്സ് വാൽനെ പറഞ്ഞു. മുൻപ് ഉണ്ടായത് പോലെ മരുന്നോ വാക്സിനോ ഫലപ്രദമാകാത്ത, കൂടുതൽ ഗുരുതരമാകുന്ന വകഭേദം ഉണ്ടാകാമെന്നാണ് പഠനം.
ലോകത്ത് നിരവധി പേരെ പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ബാധിക്കാൻ പോകുന്നു. പ്രതിരോധശേഷിയിലെ തകരാർ, പ്രതിരോധം ദുർബലമായ ഭാഗങ്ങളിൽ വൈറസ് ദീർഘകാലം നിലനിൽക്കുന്നത് തുടങ്ങിയ കാരണങ്ങളാണ് ലോങ് കോവിഡ്, പോസ്റ്റ് കോവിഡ് പ്രശ്നങ്ങളായി ഇപ്പോൾ അനുമാനിക്കുന്നത്. നിപ്പ, മങ്കിപോക്സ് തുടങ്ങി ആശങ്കയുണ്ടാക്കുന്ന വൈറൽ രോഗങ്ങൾ തുടർച്ചയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ മറുപടി ഇങ്ങനെ. ‘കേരളം തെറ്റൊന്നും ചെയ്യുന്നില്ല. മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിൽ ഈ രോഗങ്ങളെ കണ്ടുപിടിക്കുന്നു എന്നാണർത്ഥം. അത് ശക്തിപ്പെടുത്തിയാൽ മതി.’ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ സംസാരിക്കാനെത്തിയതായരുന്നു ലോകത്തെ പ്രമുഖ വൈറോളിസ്റ്റുകൾ.