ഈ മണ്‍സൂണില്‍ സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 14 ശതമാനം അധികമഴ

തിരുവനന്തപുരം: ഈ മണ്‍സൂണില്‍ സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 14 ശതമാനം അധികമഴയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മണ്‍സൂണിന്റെ അവസാന ഘട്ടത്തില്‍ മഴ കുറവായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.

ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 12 വരെ സംസ്ഥാനത്ത് കിട്ടിയത് 215 സെന്റിമീറ്റര്‍ മഴയാണ്. ഇക്കാലയളവില്‍ പ്രതീക്ഷിച്ചത് 189 സെന്റിമീറ്റര്‍ മഴയാണ്. നാല് ജില്ലകളിലാണ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ കിട്ടിയത്. പാലക്കാട് ജില്ലയില്‍ കിട്ടിയത് 42 ശതമാനത്തോളം കൂടുതല്‍ മഴ. ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 334.സെമി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും മുന്നൂറ് സെന്റിമീറ്ററിലേറെ മഴ പെയ്തു.

ഇടുക്കി വയനാട് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. 20 ശതമാനം വരെയുളള വ്യതിയാനം സാധാരണതോതിലുളളതായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കരുതുന്നത്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ പെയ്ത കനത്തമഴയാണ് മഴക്കുറവ് പരിഹരിച്ചതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top