മാധ്യമ ആരോപണത്തിനെതിരെ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്കു പരാതി നല്‍കി

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ചില എംപിമാര്‍ യാത്രക്കൂലിയായി വന്‍ തുക വാങ്ങിയെന്ന ടൈംസ് നൗ വാര്‍ത്തയ്‌ക്കെതിരെ പി.കെ.ശ്രീമതി, എം.ബി.രാജേഷ്, എ.സമ്പത്ത്, കെ.സി.വേണുഗോപാല്‍, കെ.വി.തോമസ് എന്നിവര്‍ ലോക്‌സഭാ സ്പീക്കര്‍ക്കു പരാതി നല്‍കി.

നിയമപ്രകാരം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ മാത്രമേ തങ്ങള്‍ വാങ്ങിയിട്ടുള്ളു, പാര്‍ലമെന്റ് സമ്മേളനത്തിലും പാര്‍ലമെന്റിന്റെ വിവിധ കമ്മിറ്റി യോഗങ്ങളിലും തങ്ങള്‍ പതിവായി പങ്കെടുക്കുന്നതിനാല്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടി വരാറുണ്ട്, ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്കുള്ള ദൂരക്കൂടുതലും ഉയര്‍ന്ന ടിക്കറ്റ് നിരക്കും മൂലം വലിയ തുക വേണ്ടി വന്നിരുന്നു, അങ്ങനെ വാങ്ങുന്ന തുകയില്‍ 90 ശതമാനവും ടിക്കറ്റിനു തന്നെയാണു ചിലവാക്കിയത്. തുടങ്ങിയ കാര്യങ്ങള്‍ നിവേദനത്തില്‍ പറയുന്നു.

തങ്ങളുടെ മേലുള്ള സംശയം നീക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി ഇതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നും എംപിമാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Top