ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ കേന്ദ്രവിഹിതം വേണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എല്‍ഡിഎഫ് എം പിമാര്‍ ഇന്ന് ഗ്രാമവികസന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി ഗ്രാമ റോഡ് വികസന പദ്ധതി, ഗ്രാമ ഭവന നിര്‍മ്മാണ പദ്ധതി എന്നിവയ്ക്കായി കൂടുതല്‍ വിഹിതം എംപിമാര്‍ ആവശ്യപ്പെടും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പത്ത് ശതമാനം ദുരന്തബാധിത പ്രദേശങ്ങളില്‍ ചെലവഴിക്കാന്‍ തയ്യാറാകണമെന്നും എംപിമാര്‍ ആവശ്യപ്പെടും. എംപിമാര്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെ കാണാനും സാധ്യതയുണ്ട്.
അതേസമയം, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കേരളത്തിന്റെ ദുരിതാശ്വാസത്തിനായി വിപുലമായ ധനസമാഹരണ പരിപാടികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇതിനായി പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ഇന്നലെ വരെ 1027 കോടി രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.