ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് ഉന്നയിക്കുന്ന അശാസ്ത്രീയ വാദങ്ങളെ നിയമപരമായി നേരിടാന്‍ കേരളം അണക്കെട്ടില്‍ മഴമാപിനികള്‍ സ്ഥാപിച്ചു.
വായുസഞ്ചാരം, ഊഷ്മാവ്, അന്തരീക്ഷ ഈര്‍പ്പം, കാറ്റിന്റെ വേഗത, സൂര്യതാപത്തിന്റെ വ്യതിയാനം, അന്തരീക്ഷ മര്‍ദ്ധം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന കാലാവസ്ഥ സ്റ്റേഷന്‍ ആണ് കേരളം അണക്കെട്ടില്‍ സ്ഥാപിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളായ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഉള്‍പ്പെട്ട വനമേഖലകളിലാണ് മഴമാപിനികള്‍ സ്ഥാപിച്ചിരിക്കുന്നത്.
വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ്, വായു സഞ്ചാരം, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ വേഗത, കാറ്റിന്റെ ഗതി, അന്തരീക്ഷത്തിലെ ഈര്‍പ്പം എന്നിവയുള്‍പ്പെടെ ഇതിലൂടെ അറിയാന്‍ കഴിയും. വനമേഖലയില്‍ പത്തോളം സ്ഥലത്താണ് മഴമാപിനികള്‍ സ്ഥാപിക്കുന്നത്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ കേരളത്തിന് ഇതുവരെ തമിഴ്‌നാടിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.
ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുത്തിയാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. 13 മഴമാപിനിയാണ് സ്ഥാപിച്ചിട്ടുള്ളത്.
തേക്കടി വനത്തിലെ അഞ്ചുരുളി, മുല്ലക്കുടി, താന്നിക്കുടി, പച്ചക്കാനം, വള്ളക്കടവ്, കൊച്ചുപമ്പ, ഗവി, മണലാര്‍, പച്ചക്കാട്, മംഗളാദേവി, മുല്ലയാര്‍, മേപ്പാറ, കരടിപ്പാറ എന്നിവിടങ്ങളിലാണ് മഴമാപിനികള്‍ സ്ഥാപിക്കുന്നത്.