അമിത വേഗത മാത്രമല്ല, ഇനി ഇന്‍ഷുറന്‍സില്ലെങ്കിലും ക്യാമറയില്‍ പതിയും

തിരുവനന്തപുരം:സംസ്ഥാനത്ത് വാഹന പരിശോധനകള്‍ കര്‍ക്കശമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി മോട്ടാര്‍ വാഹനവകുപ്പിന്റെ അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ തയ്യറായിട്ടണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, റോഡിലെ അമിതവേഗത മാത്രമല്ല ഇന്‍ഷുറന്‍സ് ഇല്ലാത്തതടക്കം റോഡിലെ മറ്റ് ഗതാഗത നിയമലംഘനങ്ങളും ഒപ്പിയെടുക്കുന്ന ക്യാമറകള്‍ വരുന്നുണ്ടെന്നാണ് സൂചന.

ഇതിനായി നിര്‍മ്മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുള്ള ക്യാമറകളാണ് സംസ്ഥാനത്തെ വിവിധ പാതകളില്‍ സ്ഥാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന പാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളിലാണ് ഈ ക്യാമറകള്‍ വരിക. ഈ സ്ഥലങ്ങള്‍ തീരുമാനിക്കുന്ന നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞതായും ഇത്തരം 700 ക്യാമറ ആദ്യഘട്ടത്തില്‍സ്ഥാപിക്കുമെന്നുമാണ് വിവരം.

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, ഹെല്‌മെറ്റ് ധരിക്കാത്തവര്‍ സീറ്റ് ബെല്റ്റ് ഇടാത്തവര്‍, കൃത്യമായ നമ്പര്‍പ്ലേറ്റ് ഇല്ലാത്തവര്‍ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തലാണ് പ്രധാനലക്ഷ്യം. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് തപാല്‍ വഴി നോട്ടീസ് നല്‍കും. പിഴയടക്കേണ്ടത് ഉള്‍പ്പെടെ മറ്റ് നിയമനടപടികള്‍ നേരിടേണ്ടിയും വരും.

റോഡുകളിലെ അമിതവേഗം കണ്ടത്താന് 240 ക്യാമറകള് നേരത്തേ സ്ഥാപിച്ചിരുന്നു. അതിനു പുറമെയാണ് 700 ആര്ട്ടിഫിഷ്യല്‍ ഇന്റലിജന്‌സ് ക്യാമറകള്‍കൂടി സ്ഥാപിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ കണ്ട്രോള്‌റൂമുകള്‍ മുഖേനയാവും ക്യാമറകളുടെ നിയന്ത്രണം.

Top