കോഴിക്കോട്: ദേശീയ പാത വികസനത്തില്‍ കേരളത്തിന് ഉണ്ടായ പ്രതിസന്ധി പരിഹരിച്ചെന്ന കണ്ണന്താനം അടക്കമുള്ളവരുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട്.
പരിഗണന കുറഞ്ഞ ഹൈ ടു പട്ടികയിലേക്ക് കേരളത്തിന്റെ ദേശീയപാത വികസനം മാറ്റിയ നടപടി വന്‍ വിവാദമായ സാഹചര്യത്തിലായിരുന്നു കണ്ണന്താനത്തിന്റെ ഇടപെടല്‍ നടന്നത്. കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം പരിഗണന കൂടിയ ഹൈ വണ്‍ വിഭാഗത്തില്‍ ദേശീയപാത വികസനം ഉള്‍പ്പെടുത്താന്‍ നടപടി എടുത്തതായി അദ്ദേഹം അവകാശവാദമുന്നയിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തിന് മുന്‍ഗണന നല്‍കാനുള്ള തീരുമാനം നടപ്പായില്ലെന്നാണ് പുറത്ത് വരുന്ന ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടെന്നാണ് ഈ മാസം 15 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.