kerala national highways develapment ; G Sudhakaran

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകള്‍ രണ്ടു വര്‍ഷത്തിനകം ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

ഇക്കാര്യം ദേശീയപാത അതോറിറ്റി സര്‍ക്കാരിന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി.

ദേശീയപാതയ്ക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് ന്യായവില ഉറപ്പാക്കുമെന്നും അതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമി ഏറ്റെടുക്കുന്നതിന് പ്രാദേശിക തര്‍ക്കങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തടസമായിട്ടുള്ളത്‌, അത് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Top