കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. ഇതേ ആവശ്യം നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വെച്ചിരുന്നു.
സംസ്ഥാനത്ത് നിലവില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടേണ്ട സാഹചര്യം ഇല്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭാവിയില്‍ സാഹചര്യമനുസരിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോഴിക്കോട് മാവൂര്‍ റോഡിലെ മദ്യവില്‍പ്പന ശാല യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ബിവറേജിന് മുന്നില്‍ യാതൊരു മുന്‍കരുതലുമില്ലാതെ ക്യൂ നില്‍ക്കുന്നത് രോഗം പരത്തുമെന്നും എത്രയും വേഗം ഔട്ട്‌ലറ്റുകള്‍ പൂട്ടിയിടാന്‍ അധികൃതര്‍ തയ്യാറാവണമെന്നുമാണ് മുസ്ലിം യൂത്ത് ലീഗിന്റെ ആവശ്യം.