കൊച്ചി: ഇന്ന് രാവിലെ ഇറ്റലിയില്‍ നിന്ന് എത്തിയ മലയാളികളില്‍ 10 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊച്ചി വിമാനത്താവളത്തിലെത്തിയവരിലാണ് ചുമയും പനിയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടത്.
ഇറ്റലിയില്‍ നിന്ന് 55 പേരാണ് ഇന്ന് എത്തിയത്. ഇവരില്‍ 35 പേര് ആലുവ ജില്ലാ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഇതില്‍ 10 പേരാണ് വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നത്. ഇവരെയാണ് പിന്നീട് കളമശ്ശേരിയിലേക്ക് മാറ്റിയത്. ഇവര്‍ ഐസൊലേഷന്‍ വാര്‍ഡിലാണിപ്പോള്‍ കഴിയുന്നത്.
മാത്രമല്ല, ഇറ്റലിയില്‍ നിന്ന് എത്തിയ 55 പേരുടേയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുക.