കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതിയില്‍ നടക്കുകയാണ്. അതിനിടെ അവധിയില്‍ പ്രവേശിക്കുന്നതിന് അപേക്ഷ നല്‍കിയിരിക്കുകയാണ് നടന്മാരായ കുഞ്ചാക്കോ ബോബനും മുകേഷും.
നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനാല്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, വിസ്താരത്തിന് എത്താതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ശേഷമാണ് കുഞ്ചാക്കോ ബോബന്‍ അവധിക്ക് അപേക്ഷ നല്‍കിയത്.
അതേസമയം കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഇന്ന് വിസ്തരിക്കും എന്നാണ് വിവരം.