കൊച്ചി: സംസ്ഥാനത്തുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. എറണാകുളത്തും കണ്ണൂരിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. എറണാകുളത്തെ ചെങ്ങമനാട് ഒമ്പത് വയസുകാരനും കണ്ണൂരിലെ പാനൂരില്‍ ബൈക്കില്‍ മിനി ലോറി ഇടിച്ച് ഏഴ് വയസുകാരിയുമാണ് മരിച്ചത്.
എറണാകുളത്ത് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട ചെങ്ങമനാട് സ്വദേശി ജിന്നാസിന്റെ മകന്‍ മുഹമ്മദ് ജസീര്‍, അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടി വീടിന്റെ മുന്‍വശത്തെ റോഡില്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.
കണ്ണൂരിലെ പാനൂരിലാണ് മറ്റൊരു അപകടം നടന്നത്. പുതിയ പറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകള്‍ അന്‍വിയയാണ് അപകടത്തില്‍ മരിച്ചത്. അമ്മാവനൊപ്പം ബൈക്കില്‍ സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ചെണ്ടയാട് സ്‌കൂളിനടുത്തെ വളവില്‍ മിനി ലോറിയുടെ പിന്‍ഭാഗം ബൈക്കിലിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.