നിലമ്പൂര്‍: നിലമ്പൂരില്‍ മത്സ്യ വിപണന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി. പരിശോധനയില്‍ 14 കിലോ പഴകിയ മത്സ്യമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്.
നിലമ്പൂര്‍, എടക്കര, ചുങ്കത്തറ തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യ വിപണന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ചെമ്മീന്‍, കേര തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെനിന്നും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തു.
മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ ജി. ജയശ്രീ യുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ അബ്ദുള്‍ റഷീദ്, അര്‍ജുന്‍, അരുണ്‍ കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.