തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടാവില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന് പറഞ്ഞു. കൊറോണ പേടി മൂലം കര്‍ശനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന ആശങ്ക ജനിച്ചത്.
നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും റേഷന്‍ സാധനങ്ങള്‍ കിട്ടാത്ത അവസ്ഥ വരില്ലെന്നും എല്ലാ സിവില്‍ സപ്ലൈസ് ഡിപ്പോകളിലും ആവശ്യത്തിന് സാധനം എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭരണം ഇരട്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇനിയും സംഭരിക്കും എന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനനഗരിയില്‍ അടക്കം ജിം, ബ്യൂട്ടി പാര്‍ലര്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല പരമാവധി എല്ലാ ജനങ്ങളും വീടുകളില്‍ തന്നെ ഇരിക്കണമെന്നും മുന്നറിാേയിപ്പുണ്ട്.