കെഎഎസ് പരീക്ഷ വിവാദത്തിലേക്ക്, പാക് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍!

തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്കൊടുവില്‍ നടന്ന കെഎഎസ് പരീക്ഷ വിവാദത്തിലേക്കാണ് നീങ്ങുന്നത്. നേരത്തെ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിലും ഗുരുതരമായ ആരോപണമാണ് പിടി തോമസ് എംഎല്‍എ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന്.

കെഎഎസ് പരീക്ഷയില്‍ പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരോപണം. അതും ഒരു വ്യത്യാസവുമില്ലാതെ അതേപടി കോപ്പിയടിച്ച് വച്ചിരിക്കുകയാണ് എന്നാണ് എംഎല്‍എ ആരോപിക്കുന്നത്.സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു. ആറ് ചോദ്യങ്ങള്‍ പകര്‍ത്തിയെന്നാണ് എംഎല്‍എ ആരോപിക്കുന്നത്.

ഫെബ്രുവരി 22നായിരുന്നു കെഎഎസ് പരീക്ഷ നടന്നത്. മൂന്നര ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അഭിമുഖവും ഉണ്ടാവും. അത് കഴിഞ്ഞാണ് നിയമനം നല്‍കുക. ജൂണ്‍ മാസത്തോടെ മെയിന്‍ പരീക്ഷ നടക്കും. മെയിന്‍ പരീക്ഷയുടെ 300 മാര്‍ക്കും അഭിമുഖത്തിന്റെ 50 മാര്‍ക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബര്‍ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് വിവരം.

Top