കോഴിക്കോട്: ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച ജോളിക്ക് ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ജയിലില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും ജോളിയുടെ ആത്മഹത്യാ ശ്രമം ലോക്കല്‍ പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കൂടത്തായി കേസിലെ പ്രതി ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് വടക്കന്‍ മേഖലാ ജയില്‍ ഡിഐജി നിര്‍ദ്ദേശം നല്‍കിയിരുന്നു. നൈറ്റ് വിഷന്‍ സംവിധാനമുള്ള ഹൈ ക്വാളിറ്റി ക്യാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. ആത്മഹത്യാ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.