കശുവണ്ടി പരിപ്പിന്റെ കയറ്റുമതി ഇടിയുന്നു

കൊല്ലം: സംസ്ഥാനത്ത് കശുവണ്ടി പരിപ്പിന്റെ കയറ്റുമതി ഇടിയുന്നു. ഫാക്ടറികള്‍ കൂട്ടത്തോടെ അടഞ്ഞുകിടക്കുന്നതും വ്യവസായികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഫാക്ടറികള്‍ മാറ്റിയതുമാണ് കയറ്റുമതി ഇടിയാന്‍ കാരണം. പത്ത് വര്‍ഷം മുമ്പുള്ളതിന്റെ പകുതിയില്‍ താഴെയാണ് ഇപ്പോഴത്തെ കയറ്റുമതി എന്നാണ് റിപ്പോര്‍ട്ട്.

2011-12 വര്‍ഷത്തില്‍ 68655 മെട്രിക് ടണ്‍ കശുവണ്ടിയാണ് കയറ്റി അയച്ചിരുന്നത്. എന്നാല്‍ 2018-19ല്‍ 29062 മെട്രിക് ടണ്‍ മാത്രമാണ് കയറ്റിയയച്ചത്. 9 വര്‍ഷം മുമ്പ് രാജ്യത്ത് നിന്നും കയറ്റിഅയയ്ക്കുന്ന കശുവണ്ടി 52.4 ശതമാനം കേരളത്തില്‍ നിന്നായിരുന്നു. ഇത് കഴിഞ്ഞവര്‍ഷം 42.7 ശതമാനമായി ഇടിഞ്ഞു. യു.എ.ഇ, നെതര്‍ലന്‍ഡ്, ജപ്പാന്‍, സൗദി അറേബ്യ, ജര്‍മ്മനി, ഫ്രാന്‍സ്, സ്‌പെയിന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കശുവണ്ടി കയറ്റി അയയ്ക്കുന്നത്.

Top