കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കുടം-പേട്ട സെക്ഷനില്‍ പരീക്ഷണ ഓട്ടം നടത്തി. ഇന്നു രാവിലെ ഏഴ് മുതല്‍ ഒന്‍പതുവരെയായിരുന്നു പരീക്ഷണ ഓട്ടം. ഏകദേശം ഒന്നര കിലോ മീറ്റര്‍ ദൂരത്ത് അഞ്ചു കിലോ മീറ്റര്‍മാത്രം വേഗതയിലായിരുന്നു യാത്ര.
900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണല്‍ ചാക്കുകള്‍ ട്രെയിനില്‍ നിറച്ചാണ് പരീക്ഷണയോട്ടം നടത്തിയത്. കൊച്ചി മെട്രോയിലെയും ഡിഎംആര്‍സിയിലെയും ഇലക്ട്രിക്കല്‍, ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണ ഓട്ടം. പരീക്ഷണയോട്ടം വിജയകരമായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.
പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി തൈക്കുടം-പേട്ട സെക്ഷനിലെ തേഡ് റെയിലിലും അനുബന്ധ കേബിളുകളിലും ഇന്നു പുലര്‍ച്ചെ മുതല്‍ വൈദ്യുതി കടത്തിവിട്ടിരുന്നു.
പരീക്ഷണ ഓട്ടം വിജയിക്കുന്നതോടെ അടുത്തമാസം അവസാനത്തോടെ ഈ സെക്ഷനില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. റൂട്ടിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.