തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍.
ബെഹ്‌റ ഡിജിപിയല്ല സിജിപി(കമ്മീഷന്‍ ജനറല്‍ ഓഫ് പൊലീസ്)യാണെന്നും
കള്ളന്മാരെ പിടിക്കേണ്ട പൊലീസ് ഉണ്ട വിഴിങ്ങികളും തോക്കു കള്ളന്മാരുമായി മാറിയിരിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു.
ഡിജിപിയെ സ്ഥാനത്തു നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ അന്വേഷണം വേണമെന്നും ഹസന്‍ ആവശ്യമുന്നയിച്ചു.