വയനാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. 42നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.

ബത്തേരി ഗണപതിവട്ടം ഹിന്ദുശ്മശാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി കുഴിയെടുക്കാന്‍ എത്തിയവര്‍ ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Top