Kerala niyamasabha

തിരുവനന്തപുരം: സോളര്‍, ബാര്‍ കോഴ വിഷയങ്ങളുന്നയിച്ച് നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം.

അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കണമെന്ന ആവശ്യവുമായി സ്പീക്കറുടെ ഡയസിനുമുന്നില്‍ പ്ലളക്കാര്‍ഡുകളുമായി പ്രതിപക്ഷം പ്രതിഷേധം നടത്തി. എന്നാല്‍, അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച പാടില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ഇന്നലെ സോളാര്‍ വിഷയത്തെക്കുറിച്ച് പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാന്‍ അനുവദിച്ചത് ഭരണപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു. അതിന് ഭരണപക്ഷത്തിന്റെ വിമര്‍ശനം നേരിടേണ്ടിവന്നു എന്നും സ്പീക്കര്‍ പറഞ്ഞു.

Top