ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. അതേസമയം പ്രതിപക്ഷം പ്രതിഷേധ പ്ലക്കാര്‍ഡുകളുമായാണ് സഭയിലെത്തിയിരിക്കുന്നത്.

ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിഷേധമറിയിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. കായല്‍ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും പ്രതിപക്ഷം ആയുധമാക്കും. സഭയിലെ സമീപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്നു രാവിലെ യുഡിഎഫ് നിയമസഭാ കക്ഷിയോഗം ചേര്‍ന്നു.

25,30,31 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി രണ്ടിന് 2018 – 19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസം ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാണ്. സര്‍വകലാശാലാ നിയമ ഭേദഗതി ഉള്‍പ്പെടെ ഓര്‍ഡിന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും സഭയില്‍ വരും.

Top