തിരുവനന്തപുരം: ഗ്രാമീണ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ 4057.4 കോടി വകയിരുത്തി. പാവപ്പെട്ട എല്ലാവര്‍ക്കും വീട്, സ്ത്രീശാക്തീകരണ ലക്ഷ്യത്തോടെ കുടുംബശ്രീക്ക് 130 കോടി എന്നിവയും പ്രഖ്യാപിച്ചു.
റബറിന്റെ വിലസ്ഥിരതാ ഫണ്ടിനായി 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ 300 കോടി രൂപയില്‍ നിന്ന് 200 കോടി കൂടി കൂട്ടിയാണ് ഇത്. കര്‍ഷകരില്‍ നിന്ന് 150 രൂപയ്ക്ക് റബര്‍ സംഭരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.
സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി നാളികേര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 26 കോടി കാര്‍ഷികമേഖലയ്ക്ക് 764.21 കോടി ചിറ്റൂരില്‍ കാര്‍ഷിക കോളജ് സമഗ്ര തീരദേശ പദ്ധതി രൂപീകരിക്കും.
എല്ലാ വീടുകളിലും അടുക്കളത്തോട്ടമുണ്ടാക്കാന്‍ സഹായം നല്‍കും. ഒരു വീട്ടില്‍ ഒരു അക്വേറിയം പദ്ധതിക്കായി 5 കോടി നീക്കിവയ്ക്കും. മത്സ്യതൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ പദ്ധതിക്കായി 39.59 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്..