Kerala Niyamasabha congrats Indian Army

തിരുവനന്തപുരം: പാക്കിസ്ഥാന്റെ ഭീകരക്യാംപുകളില്‍ കടന്നുകയറി മിന്നല്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ സൈനികര്‍ക്ക് കേരള നിയമസഭയുടെ അഭിനന്ദനം.

സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നിയമസഭ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.

പാക് ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈനികരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ച ഉടന്‍ ശൂന്യവേള തുടങ്ങുന്നതിനു മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്.

Top