തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന നല്‍കി സഹകരണ മന്ത്രി സിഎന്‍ബാലകൃഷ്ണന്‍. മത്സരിക്കാന്‍ പ്രായം പ്രശ്‌നമല്ലെന്നും മനസ്സിന്റെ കരുത്താണ് മുഖ്യമെന്നും സി.എന്‍ ബാലകൃഷ്ണന്‍ ഒരു സ്വകാര്യ ചനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും തന്നോട് അഭിപ്രായം ആരാഞ്ഞിരുന്നുവെന്നും, കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി.
മുതിര്‍ന്ന നേതാവായ സി.എന്‍ ബാലകൃഷ്ണന്‍ ഇനി യുവാക്കള്‍ക്കായി വഴി മാറണമെന്ന അഭിപ്രായം തൃശ്ശൂരിലെ ഐ ഗ്രൂപ്പില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു.