കോട്ടയം: അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പിസി ജോര്‍ജ്.
അഞ്ചിലധികം സീറ്റുകള്‍ ഇടതു മുന്നണിയോട് ആവശ്യപ്പെടുമെന്നും ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാര്‍ സീറ്റില്‍ എല്‍ഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുക. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയുടെ പേര് തങ്ങള്‍ക്ക് ലഭിക്കുമെന്നും ഇതിനായി നിയമപോരാട്ടം നടത്തുമെന്നും കോട്ടയത്ത് നടന്ന സ്റ്റേറ്റ് കമ്മിറ്റിക്കു ശേഷം ജോര്‍ജ് പറഞ്ഞു.