തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയുടെ തുടക്കത്തില്‍ പി ടി തോമസാണ് നോട്ടീസ് നല്‍കിയത്. ജനജീവിതം തടസപ്പെട്ടുവെന്നും കൊച്ചിയില്‍ പിടിയിലായ ഗുണ്ടകള്‍ക്ക് മുഖ്യമന്ത്രിയുമായിപ്പോലും അടുപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടെന്നും പിടി തോമസ് ചൂണ്ടിക്കാട്ടി.
അതേസമയം, ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.തന്നോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ആളായാല്‍പ്പോലും ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കും പ്രാധാന്യം. ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല.ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചത്.