Kerala niyamasabha-P Jayarajan-UAPA

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ആര്‍എസ്എസിന്റെ അജന്‍ഡ അനുസരിച്ചാണെന്ന് പ്രതിപക്ഷം നിയമസഭയില്‍.

ആര്‍എസ്എസ് അതിക്രമത്തിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. യുഎപിഎ ചുമത്തേണ്ടിടത്ത് അതു ചുമത്തുന്നില്ലെന്ന് കാട്ടി അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി.

അതേസമയം, കേസ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Top