മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് അനുവദിക്കുന്നില്ല തമിഴ്‌നാട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി തമിഴ്‌നാട് സുപ്രീംകോടതിയില്‍.

തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാനത്തോട് വിശദീകരണം ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റീസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അറ്റകുറ്റപ്പണികള്‍ക്കായി തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരെ അണക്കെട്ടില്‍ പ്രവേശിക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ജൂലൈയില്‍ ഹര്‍ജി വീണ്ടും പരിഗണിക്കും.

Top