കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശവുമായി ഓര്‍ത്തഡോക്‌സ് സഭ. സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തപ്പോള്‍ കോണ്‍ഗ്രസ് പൂര്‍ണമായി അവഗണിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ പറഞ്ഞു.
രാഷ്ട്രീയമായി തിളക്കമുള്ള ആരും സഭയില്‍ ഇല്ലെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. അവഗണന വിശ്വാസികള്‍ തിരിച്ചറിയുമെന്ന് കത്തോലിക്ക ബാവ പറഞ്ഞു. സഭയുടെ മനസറിഞ്ഞാണ് എല്‍.ഡി.എഫ് വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയത്. സഭാംഗമെന്ന പരിഗണന ആറന്മുളയില്‍ വീണക്ക് ലഭിക്കുമെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
ശരി തെറ്റുകളുടെ നിര്‍വചനമാകുന്ന തരത്തില്‍ അഴിമതി വളര്‍ന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമെന്ന പരസ്യ നിലപാട് സ്വീകരിക്കാത്തത് ധാര്‍മികതയുടെ ഭാഗമാണെന്നും കത്തോലിക്ക ബാവ വ്യക്തമാക്കി.