കണ്ണുംനട്ട് മലയാളികള്‍ ; രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ കന്നി ക്വാര്‍ട്ടര്‍ പോരാട്ടം

സൂറത്ത്: രഞ്ജി ട്രോഫിയില്‍ കന്നി ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങിയ കേരളത്തിനെതിരെ ടോസ് നേടി വിദര്‍ഭ ബാറ്റു ചെയ്യുന്നു.

ഗ്രൗണ്ടിലെ നനവ് മൂലം ആദ്യ ദിനം ഉച്ചയ്ക്കു ശേഷമാണ് മത്സരം തുടങ്ങാന്‍ സാധിച്ചത്.

83 വര്‍ഷമായ രഞ്ജി ട്രോഫിയില്‍ ആദ്യമായാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്.

ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ അഞ്ചു ദിവസമാണു മല്‍സരം. മല്‍സരം സമനിലയിലായാലും മഴ പെയ്തു മല്‍സരം ചുരുങ്ങിയാലും സെമി പാസ്സ് നേടുക ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയവരായിരിക്കും.

ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ ആറാം ദിനം റിസര്‍വായുമുണ്ട്. ഒന്നാം ഇന്നിങ്‌സ് ലീഡിനായാണ് ആദ്യ പോരാട്ടം.

അതു കൈവിട്ടാല്‍ പിന്നെ മല്‍സരം ജയിക്കുക തന്നെ വേണം. ബാറ്റിങ് കരുത്തിന്റെ മികവായിരിക്കും ടീമിന് മുന്‍തൂക്കം നല്‍കുക.

അതിനെ തകര്‍ക്കാന്‍ പോന്ന ബോളിങ് പ്രകടനവും നിര്‍ണായകമാവും.

പതറാതെ നീണ്ട ഇന്നിങ്‌സുകളും കളിക്കാനായി എന്നതാണ് ഇത്തവണ കേരള മുന്നേറ്റത്തില്‍ നിര്‍ണായകമായത്.

കേരളത്തിന്റെ കന്നി ക്വാര്‍ട്ടര്‍ പോരാട്ടം കണ്ണുംനട്ട് നോക്കിയിരിക്കുകയാണ് മലയാളികള്‍.

Top