തിരുവനന്തപുര: സംസ്ഥാനത്ത് ബിജെപിയെ നശിപ്പിക്കാന്‍ സിപിഎമ്മും കേരള പൊലീസും ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പല കള്ളക്കേസും ചമച്ച് ബിജെപി നേതാക്കന്മാരെ ജയിലിലടക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബിജെപിയെ വേട്ടയാടാന്‍ വേണ്ടിയാണ്. പാര്‍ട്ടിയുടെ സത്പേര് നശിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.
പാര്‍ട്ടിക്ക് കേസില്‍ ബന്ധമില്ല. അന്വേഷണം പൊലീസ് ബിജെപിയിലേക്ക് വഴിതിരിച്ച് വിടുകയാണ്. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ക്കണ്ട് പരാതി നല്‍കിയെന്നും കുമ്മനം പറഞ്ഞു. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരാതികളെ ബിജെപി ചെറുക്കുമെന്നും കുമ്മനം പറഞ്ഞു.