കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ കൂട്ടുകാരന്‍ അനാര്‍ ഉള്‍ ഇസ്ലാമിനെ പിടികൂടാന്‍ കേരള പൊലീസ് അസം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ സഹായം തേടി. അസമിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അനാറിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
ജിഷയുടെ കൊലപാതകത്തില്‍ പങ്കാളിയോ സാക്ഷിയോ ആണ് മുഖ്യപ്രതി അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്‌ലാം എന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം.
കൊലപാതകത്തിന്റെ പൂര്‍ണവിവരങ്ങള്‍ അനാറുളിനറിയാമെന്ന് അമീറുള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനാറിനെ കണ്ടെത്താന്‍ മൂന്നംഗ കേരള പൊലീസ് സംഘം ആഴ്ചകളായി അസമില്‍ തങ്ങുകയാണ്.
അനാര്‍ ഉളിന്റെയും അമീറുലിന്റേയും നാടായ നൗഗാവ് ജില്ലയില്‍ വിപുലമായ പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് സംസ്ഥാന പൊലീസ് സംഘം അസം പൊലീസിലെ സിഐഡി വിഭാഗത്തിന്റെ സഹായം തേടിയത്.
ജിഷയുടെ കൊലപാതകത്തിനുശേഷം അസമിലെത്തിയ അനാര്‍ ഉളിനെ ഒരു തവണ നൗഗാവ് പൊലീസ് ജജോരി സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യംചെയ്തിരുന്നു. പിന്നീട് ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊലപാതകവുമായി ബന്ധമുണ്ടെന്നുറപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അന്ന് കസ്റ്റഡിയില്‍ എടുക്കാതിരുന്നത്. ഇതിനുശേഷം കേരളത്തിലേക്കെന്നുപറഞ്ഞ് സ്ഥലംവിട്ട അനാര്‍ ഉളിനെ കണ്ടെത്താനായിട്ടില്ല. അസമിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും അനാര്‍ ഉളിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.