തിരുവനന്തപുരം : സേവനങ്ങള്‍ക്ക് അടിമുടി മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് കേരള പൊലീസ്. പൊലീസ് ആസ്ഥാനത്ത് ഇനി മുതല്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതും വിവരങ്ങള്‍ ചോദിച്ചറിയുന്നതും റോബോട്ട് ആയിരിക്കും.
സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നും ഈ റോബട്ട് തന്നെയായിരിക്കും. ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനും ഈ റോബോട്ടിനു ശേഷിയുണ്ടാകും.
പുതിയ പദ്ധതി നടപ്പിലാകുന്നതോടെ കേരള പൊലീസ് റോബോട്ടിനെ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേനയായി മാറും.
കേരള പോലീസ് സൈബര്‍ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് കെപി-ബോട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.