തിരുവനന്തപുരം: കെഎസ്‌യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ കെഎസ്‌യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നത്. കെഎസ്‌യുവിന്റെ പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണം. എവിടെ വച്ചും കൈകാര്യം ചെയ്യാന്‍ കെഎസ്‌യുവിന് സാധിക്കുമെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാന്‍ പൊലീസ് തയാറാകരുതെന്നും കെ. സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെഎസ്‌യു വ്യാപിപ്പിച്ച സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.