സൈബര്‍ സുരക്ഷ പ്രചരണത്തിന് പ്രൊഫസര്‍ പോയിന്റര്‍ എത്തുന്നു

കോഴിക്കോട്: സൈബര്‍ സുരക്ഷ അവബോധപ്രചരണത്തിനായി കേരള പൊലീസിന്റെ ‘പ്രൊഫസര്‍ പോയിന്റര്‍-ദി ആന്‍സര്‍ ടു സൈബര്‍ ഇഷ്യൂസ്’ന് തുടക്കമാകുന്നു. കുട്ടികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടാതിരിക്കുവാനുള്ള പദ്ധതി കുട്ടികളിലൂടെ മുതിര്‍ന്നവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

അനിമേഷന്‍ ചിത്രങ്ങളിലൂടെയും ചിത്രകഥകളിലൂടെയും സ്റ്റിക്കര്‍ പോസ്റ്റര്‍ തുടങ്ങിയവയിലൂടെയുമാണ് അവബോധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളൈ ആണ് പ്രൊഫസര്‍ പോയിന്ററിന്റെ സൃഷ്ടാവ്. കേരള പോലീസിന്റെ സൈബര്‍ മേധാവി കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് ആണ് കംപ്യൂട്ടറിലെ കഴ്സറും മൗസും ചേര്‍ന്ന കഥാപാത്രത്തിന് പേരിട്ടത്.

Top