ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായമൊരുക്കുന്ന പദ്ധതിയുമായി കേരള പൊലീസ്

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായമൊരുക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതിയാണ് പ്രശാന്തി. മുതിര്‍ന്ന പൗരമാര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കൈത്താങ്ങ് ആകുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം എന്നാണ് കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങള്‍ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നല്‍കുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവര്‍ത്തിച്ചുവരുന്നു എന്നും പൊലീസ് വ്യക്തമാക്കി. 9497900035, 9497900045 എന്നീ ഹെല്പ് ലൈന്‍ നമ്പറുകളിലൂടെ ഈ സേവനം ലഭ്യമാണ്.

Top