Kerala politics goes to change says kummanam

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തോടെ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ജനങ്ങള്‍ ആവശത്തോടെയാണ് വോട്ട് രേഖപ്പെടുത്താനെത്തുന്നത്. ജനങ്ങളുടെ അമര്‍ഷമാണ് കനത്ത പോളിംഗിലൂടെ വ്യക്തമാകുന്നത്. ഇത് ബി.ജെ.പിക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് യു.ഡി.എഫും എല്‍.ഡി.എഫും ഒരു പോലെ പറയുന്നു. എന്തിനാണ് ഇവര്‍ ഒരുമിച്ച് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയെ എതിര്‍ക്കുന്നത്. പ്രവര്‍ത്തിക്കാനും മത്സരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടില്‍ ജനങ്ങള്‍ വിധിയെഴുതട്ടെ. ഇടത്, വലത് മുന്നണികള്‍ക്ക് അവരുടെ കാര്യം നോക്കിയാല്‍ പോരെയെന്നും കുമ്മനം ചോദിച്ചു.

Top