കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ആദ്യ മത്സരത്തില്‍ ഗോകുലം എഫ്.സിക്ക് ജയം. കേരള ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഗോകുലം എഫ്.സി വിജയിച്ചത്.
കളിക്കിടെ റഫറിയുമായുള്ള വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍കീപ്പര്‍ കോച്ച് യൂസഫ് അന്‍സാരിക്ക് റെഡ് കാര്‍ഡ് ലഭിക്കുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഡിസംബര്‍ 22ന് ലൂക്ക സോക്കര്‍ ക്ലബിനെതിരെയാണ് നടക്കുക. അതേ ദിവസം തന്നെ ഗോകുലം കേരള കോവളം എഫ് സിയെ നേരിടുന്നതായിരിക്കും.
https://www.facebook.com/gokulamkeralafc/photos/a.115084419198459/468371890536375/?type=3